കൊല്ലം: ന്യായവിലയ്ക്ക് ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്ന കണ്‍സ്യുമര്‍ഫെഡിന്റെ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം വിലക്കയറ്റത്തില്‍ ബുദ്ധിമുട്ടുന്ന സാധാരണ ജനങ്ങള്‍ക്ക് ആശ്വാസകരമാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ.
അമ്മച്ചിവീടിനു സമീപം ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഓണം ഉള്‍പ്പടെയുള്ള വിശേഷ അവസരങ്ങളില്‍ 13 ഇനം ഉത്പന്നങ്ങള്‍ സബ്സിഡി ഇനത്തില്‍ ലഭ്യമാക്കുന്ന സംവിധാനം വിപുലീകരിക്കണമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ ജി. ത്യാഗരാജന് അധ്യക്ഷനായി. ആദ്യ വില്പന മേയര്‍ എ.കെ. ഹഫീസ് നിര്‍വഹിച്ചു.
ഡിവിഷന് കൗണ്‍സിലര്‍ എം. ശശികല റാവു, മേഖല മാനേജര്‍ ഐ. ലൈലമോള്‍, സഹകരണ ജോയിന്റ്് രജിസ്ട്രാര്‍ ജനറല്‍ ജെ. ശോഭന, കണ്‍സ്യുമര്‍ഫെഡ് ഓപ്പറേഷന് മാനേജര്‍ ആര്. ശ്യാം തുടങ്ങിയവര്‍ പങ്കെടുത്തു.